SEARCH


Kathivanoor Veeran Theyyam - കതിവനൂർ വീരൻ തെയ്യം

Kathivanoor Veeran Theyyam - കതിവനൂർ വീരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kathivanoor Veeran Theyyam - കതിവനൂർ വീരൻ തെയ്യം

മാങ്ങാടുള്ള കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി പിറന്ന കുട്ടിയാണ് മന്ദപ്പൻ. വളർന്നു വലുതായിട്ടും ജോലി ചെയ്യാതെ കളിയാടി നടന്ന മകനെ കുമരപ്പൻ ശാസിച്ചു. ഒരു ദിവസം വിശന്നു വലഞ്ഞുവന്ന മന്ദപ്പന്‍ ഭക്ഷണത്തിന് വേണ്ടി ഇരുന്നപ്പോള്‍ കുമരപ്പന്‍ വഴക്കു പറഞ്ഞു മകനെ അടിക്കാന്‍ തുനിഞ്ഞു. കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി. കുടകിലേക്ക് പോകുന്ന കൂട്ടുകാർക്കൊപ്പം പോകാനൊരുങ്ങിയ മന്ദപ്പനെ ഒഴിവാക്കാൻ അവർ അവന്ന് മദ്യം കൊട്ത്ത് മയക്കിക്കിടത്തി. അല്‍പ്പസമയം കഴിഞ്ഞു ഉണര്‍ന്ന മന്ദപ്പൻ കൂട്ടുകാരുടെ ചതി മനസ്സിലായി .ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ കുടകിലേക്ക് ചങ്ങാതികളുടെ കാളക്കുളമ്പടിനോക്കി യാത്ര ചെയ്തു. ഒടുവിൽ കുടകിൽ കതിവനൂരുള്ള നേരമ്മാവന്റെ വീട്ടിലെത്തി. അമ്മായി അവനെ മകനെപ്പോലെ സ്വീകരിച്ചു. അമ്മാവൻ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ കളരിയില്‍ അയച്ചു. ഒരിക്കല്‍ ദാഹിച്ചു വലഞ്ഞു വന്ന മന്ദപ്പന് വഴിയരികിലുള്ള കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു കൊണ്ടിരുന്ന ചെമ്മരത്തിയെ കണ്ടു പ്രണയം തോന്നി. അമ്മാവൻ വിവാഹം നടത്തി കൊടുത്തു. കാലം കഴിയവേ ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായി. പരസ്പരം സ്നേഹം ഉണ്ടെങ്കിലും മന്ദപ്പന്റെ മടി അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകാന്‍ കാരണമായി. മന്ദപ്പന്റെ മടിമാറാന്‍ ചെമ്മരത്തി അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു. അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ മന്ദപ്പനോട് എണ്ണ വിറ്റു കിട്ടിയ പണവും കൊണ്ട് ഏതു പെണ്ണിൻറെ പുറകെയാണ് പോയതെന്നു ചോദിച്ചു. കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ ചോറുണ്ണാനിരുന്ന മന്ദപ്പന് ആദ്യ പിടിചോറില്‍ മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടു. കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്ന പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങിയപ്പോൾ തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി പടയ്ക്കു പോകുമ്പോൾ ചോര കണ്ടാൽ മരണം ഉറപ്പെന്ന് പറയുന്നു. ചെമ്മരത്തി ശാപവാക്കുകൾ തുടർന്ന് കൊണ്ടിരുന്നു. നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ പുറപ്പെട്ടു. വഴിയില്‍ വച്ച് കണ്ട മച്ചുനനോട് ഞാൻ മരിച്ചാൽ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു പറഞ്ഞു പടയ്ക്ക് പോയി. മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു . മന്ദപ്പനെ തങ്ങളുടെ രക്ഷകനായി കണ്ടു. തന്റെ നാക്കില്‍ നിന്നും വീണുപോയ ശാപ വാക്കുകളെക്കുറിച്ച് അവള്‍ക്ക് അതിയായ ദുഃഖം തോന്നിയെങ്കിലും പട ജയിച്ചു വരുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. വിജയിച്ചെങ്കിലും മോതിരവിരൽ നഷടമായ മന്ദപ്പൻ ആയുധമില്ലാതെ പട നടുവിലേക്ക് ചാടി മരണം വരിച്ചു: അവർ മന്ദപ്പനെ തുണ്ടമാക്കി കൈതമേലും മുണ്ടമേലും വലിച്ചെറിഞ്ഞു. മച്ചുനനോട് മന്ദപ്പന്‍ പറഞ്ഞത് പോലെ കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു .താന്‍ ചെയ്തുപോയ കുറ്റത്തിന് പ്രയശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി .വീരനായ അവന്‍ ദൈവക്കരുവായി മാറിയെന്നു മനസ്സിലായ അവർ മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848